Quantcast

കേരള കോണ്‍ഗ്രസിനെതിരായ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഐ; എല്‍ഡിഎഫില്‍ പോര് കനക്കുന്നു

ജോസ് കെ മാണിയെയും കേരള കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള അവലോകന റിപ്പോര്‍ട്ടായിരുന്നു സിപിഐയുടേത്

MediaOne Logo

Web Desk

  • Updated:

    2021-09-15 07:49:33.0

Published:

15 Sept 2021 11:48 AM IST

കേരള കോണ്‍ഗ്രസിനെതിരായ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഐ; എല്‍ഡിഎഫില്‍ പോര് കനക്കുന്നു
X

കേരള കോൺഗ്രസ് എമ്മിനെതിരായ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് സിപിഐ. പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നും അതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന നിലപാടിലാണുള്ളതെന്നും സിപിഐ അറിയിച്ചു.

കേരള കോൺഗ്രസിനെ വിമർശിച്ചുള്ള സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ എൽഡിഎഫിന് പരാതി നൽകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ കേരള കോൺഗ്രസിനോട് പെരുമാറുന്നതെന്നും സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയെന്നും കേരള കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ജോസ് കെ മാണിയെയും കേരള കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള അവലോകന റിപ്പോര്‍ട്ടായിരുന്നു സിപിഐയുടേത്. ജോസ് കെ മാണി ജനകീയനല്ലെന്നും പാലായില്‍ പരാജയപ്പെടാന്‍ കാരണം ഇതാണെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ അവലോകന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.



TAGS :

Next Story