'യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയത് തിരിച്ചടിയാകും': കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് വിമർശനം
ഉചിതമായ സാഹചര്യം നേതൃത്വം കളഞ്ഞുകുളിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു.

കോട്ടയം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് വിമർശനം.
യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം. ഉചിതമായ സാഹചര്യം നേതൃത്വം കളഞ്ഞുകുളിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. മുന്നണിമാറ്റ അഭ്യൂഹം പാർട്ടിക്ക് നാണക്കേടായെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു. പാർട്ടി ചെയർമാൻ ജോസ് കെ മാണി പങ്കെടുത്ത യോഗത്തിലാണ് വിമർശനം.
അതേസമയം എല്‍ഡിഎഫിന് അധികാര തുടർച്ചയുണ്ടാകുമെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യപ്രഖ്യാപനം എല്‍ഡിഎഫിന് ഗുണകരമെന്നും നേതൃത്വം വ്യക്തമാക്കി.
മുന്നണി മാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകുമെന്നും യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
watch video report
Adjust Story Font
16

