Quantcast

വിലക്കയറ്റത്തിനെതിരെ കിറ്റ് തിരികെ നൽകി കേരളാ കോൺഗ്രസിന്റെ പ്രതിഷേധം

മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും പ്രതീകാത്മകമായി കിറ്റ് തിരികെ നൽകിക്കൊണ്ടായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    18 April 2023 1:45 AM GMT

Kerala Congress Protest, Price HIKE
X

വിലക്കയറ്റത്തിനെതിരെ കിറ്റ് തിരികെ നൽകിയുള്ള കേരളാ കോൺഗ്രസിന്റെ പ്രതിഷേധം

ഏറ്റുമാനൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും പ്രതീകാത്മകമായി കിറ്റ് തിരികെ നൽകിക്കൊണ്ടായിരുന്നു പ്രതിഷേധം. ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർച്ചയായുള്ള വിലവർധനയിലൂടെ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് സംസ്ഥാന സർക്കാർ ആക്കം കൂട്ടിയെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

Watch Video Report

വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ ഉടൻ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിൽ തീരുമാനം ഉടനുണ്ടാകും. ചെയർ കാറിന് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 900 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2000 രൂപയുമായിരിക്കും നിരക്കെന്നാണ് സൂചന.

ട്രയൽ റൺ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ റൂട്ട് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ തീരുമാനം എടുക്കും. നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാവും സർവീസ്.

ആദ്യഘട്ടത്തിൽ സർവീസ് കോഴിക്കോട് വരെയെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും റെയിൽവേ വൃത്തങ്ങൾ ഇത് തള്ളിയിട്ടുണ്ട്. സമയക്രമം സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാകും.

TAGS :

Next Story