Quantcast

'കേരള കോൺഗ്രസിന്‍റെ വോട്ടുകൾ ചോർന്നിട്ടില്ല'; ജോസ്.കെ.മാണി

തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രാഥമിക അവലോകനം നടത്തിയെന്നും രാഷ്ട്രീയ വോട്ടുകൾ മുഴുവൻ എൽ.ഡി.എഫിന് കിട്ടിയെന്നും ജോസ്.കെ.മാണി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-11 13:06:08.0

Published:

11 Sept 2023 6:32 PM IST

Kerala congress votes not leaked, Jos. K. Mani, Kerala congress , puthuppally election. latest malayalam news, കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നില്ല, ജോസ് കെ മാണി, കേരള കോൺഗ്രസ്, പുതുപ്പള്ളി തിരഞ്ഞെടുപ്പ്. ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്‍റെ വോട്ടുകൾ ചോർന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ്.കെ.മാണി. ഇടതുമുന്നണിയിൽ അങ്ങനെ ഒരു അഭിപ്രായം ഇല്ല. വിഷയത്തിൽ പ്രാഥമിക അവലോകനം നടത്തിയെന്നും രാഷ്ട്രീയ വോട്ടുകൾ മുഴുവൻ എൽ.ഡി.എഫിന് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ പ്രധാനഘടകം ഉമ്മൻ ചാണ്ടി ഫാക്ടർ ആയിരുന്നെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് സി.പി.എമ്മിനൊപ്പം ആണെന്നും നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞ അദ്ദേഹം യു.ഡി.എഫിലേക്ക് പോകുമെന്ന് വാർത്തകള്‍ തള്ളി. എൽ.ഡി.എഫിന് കിട്ടേണ്ടിയിരുന്ന ചില വോട്ടുകള്‍ പ്രത്യേക സാഹചര്യത്തിൽ യു.ഡി.എഫിന് കിട്ടിയിട്ടുണ്ടാകം എന്നാൽ അതൊരിക്കലും ഭരണവിരുദ്ധ വികാരമല്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. സർക്കാരിന് നെഗറ്റിവും പോസിറ്റിവുമായ വശങ്ങളുണ്ട് എന്നാൽ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നത് ഇതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story