കേരള ക്രിക്കറ്റ് അടിമുടി മാറി, കെസിഎൽ പുത്തൻ താരോദയങ്ങൾക്ക് വേദിയാകും: വിഘ്നേഷ് പുത്തൂർ
ഇന്ത്യൻ ദേശീയ ടീമിൽ എത്തുകയാണ് ലക്ഷ്യമെന്ന് വിഘ്നേഷ് പുത്തൂർ പറഞ്ഞു

തിരുവനന്തപുരം: ഇന്ത്യൻ ദേശീയ ടീമിൽ എത്തുകയാണ് ലക്ഷ്യമെന്ന് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മിന്നും താരമായ വിഘ്നേഷ് പുത്തൂർ. കഴിഞ്ഞ ഏതാനും വർഷമായി കേരള ക്രിക്കറ്റ് അടിമുടി മാറിയെന്നും കേരള ക്രിക്കറ്റ് ലീഗ് ഇനിയും പുത്തൻ താരോദയങ്ങൾക്ക് വേദിയാകുമെന്നും വിഘ്നേഷ് പറഞ്ഞു.
കെസിഎല്ലിൽ ആലപ്പി റിപ്പിൾസിന്റെ താരമായ വിഘ്നേഷ് ഇന്നലെ ടീമിനൊപ്പം ചേർന്ന് പരിശീലനം തുടങ്ങി. കെസിഎൽ പോലെയുള്ള ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതുകൊണ്ടാണ് പല താരങ്ങൾക്കും ഐപിഎൽ പോലെയുള്ള വേദികളിൽ എത്താൻ സാധിക്കുന്നതെന്ന് വിഘ്നേഷ് കൂട്ടിച്ചേർത്തു.
വാർത്ത കാണാം:
Next Story
Adjust Story Font
16

