Quantcast

കേരള ക്രിക്കറ്റ് ലീഗ് പ്രഥമ അവാർഡ് മീഡിയ വണിന്

ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരത്തിന് മീഡിയ വൺ ചീഫ് ബ്രേഡ്കാസ്റ്റ് ജേണലിസ്റ്റ് മഹേഷ് പോലൂർ അർഹനായി

MediaOne Logo

Web Desk

  • Published:

    3 July 2026 6:33 PM IST

കേരള ക്രിക്കറ്റ് ലീഗ് പ്രഥമ അവാർഡ് മീഡിയ വണിന്
X

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കെസിഎല്ലിന്റെ പ്രഥമ മീഡിയ അവാർഡ് മീഡിയ വണിന്. ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരത്തിന് മീഡിയ വൺ ചീഫ് ബ്രേഡ്കാസ്റ്റ് ജേണലിസ്റ്റ് മഹേഷ് പോലൂർ അർഹനായി. ശ്രാവൺകൃഷ്ണ പി.കെ(ഏഷ്യാനെറ്റ് ന്യൂസ് ), ടി.എസ് ഹരികൃഷ്ണ (മാതൃഭൂമി ന്യൂസ് ) എന്നിവരും മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് പങ്കിട്ടു. 50,000 രൂപ വീതമാണ് ഇവരുടെ പുരസ്കാരത്തുക. എൻ.കെ ഗിരീഷിനാണ് ( മനോരമ ന്യൂസ് ) പ്രത്യേക പരാമർശം.

അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുസ്ക്കാരത്തിന് മാധ്യമത്തിലെ അനിരു അശോകൻ അർഹനായി. രാകേഷ് കെ. നായർ ( മാതൃഭൂമി), അനീഷ് ജി. നായർ ( മലയാള മനോരമ) എന്നിവരും മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് പങ്കിട്ടു. 50,000 രൂപ വീതമാണ് ഇവരുടെ പുരസ്കാരത്തുക. അൻസർ രാജ് (കേരളകൗമുദി) പ്രത്യേക പരാമർശത്തിന് അർഹനായി. പുരസ്കാരങ്ങൾ ജൂലൈ എട്ടിന് വൈകുന്നേരം കോവളത്തെ ദി ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന കെസിഎൽ മീഡിയ അവാർഡ് നൈറ്റിൽ വിതരണം ചെയ്യും. ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

TAGS :

Next Story