‘90 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും, കണ്ണൂരിലെ സിപിഎം കോട്ടകളിൽ ഞെട്ടിക്കുന്ന അടിയൊഴുക്കുകൾ’
വടക്കൻ കേരളത്തിൽ യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് കോൺഗ്രസ് സ്ട്രാറ്റജി ടീം മെമ്പർ

കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിൽ 85-90 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് സ്ട്രാറ്റജി ടീം മെമ്പർ.
കണ്ണൂരിലെ സിപിഎം കോട്ടകളിൽ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകുമെന്നും കോഴിക്കോട് ജില്ലയിൽ 'കൈപ്പത്തി' ചിഹ്നത്തിൽ കുറഞ്ഞത് മൂന്ന് എംഎൽഎമാരെങ്കിലും വിജയിക്കുമെന്നും മുസ്‌ലിം ലീഗിന് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎൽഎ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗോപീ കൃഷ്ണ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
വിസ്മയം!
കഴിഞ്ഞ രണ്ട് വർഷത്തോളമായി സോഷ്യൽ മീഡിയയിൽ രാഷ്ട്രീയം കുറിക്കാറില്ലായിരുന്നു. ഔദ്യോഗികമായി ചില രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതിനാലും എൻ്റെ മുൻകാല രാഷ്ട്രീയ നിലപാടുകളും പരിഗണിച്ചായിരുന്നു ഈ മൗനം. തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഒപ്പം ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും.
രണ്ട് വർഷം ഈ മേഖലയിൽ പണിയെടുത്തിട്ടും ഒരു പ്രവചനം നടത്താനുള്ള ആത്മവിശ്വാസം ഇപ്പോഴുമുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. പക്ഷേ, ചെയ്ത ജോലിയിൽ പൂർണ്ണമായ തൃപ്തിയും ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ട് തന്നെ ചില വിലയിരുത്തലുകൾ പങ്കുവെക്കുന്നു:
കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും.
85-90 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും (അതിലധികമായാലും അത്ഭുതപ്പെടാനില്ല).
വടക്കൻ കേരളത്തിൽ യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകും.
കണ്ണൂരിലെ സിപിഎം കോട്ടകളിൽ ഞെട്ടിക്കുന്ന അടിയൊഴുക്കുകളുണ്ടാകും.
കോഴിക്കോട് ജില്ലയിൽ 'കൈപ്പത്തി' ചിഹ്നത്തിൽ കുറഞ്ഞത് 3 എംഎൽഎമാരെങ്കിലും വിജയിക്കും.
മുസ്‌ലിം ലീഗിന് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎൽഎ ഉണ്ടാകാൻ സാധ്യതയുണ്ട്.
തൃശ്ശൂരിൽ യുഡിഎഫ് പ്രതാപകാലത്തെ പ്രകടനത്തിലേക്ക് തിരിച്ചെത്തും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പകുതിയിലധികം സീറ്റുകൾ യുഡിഎഫ് നേടും.
എൽഡിഎഫ് നിലനിർത്തുന്ന സീറ്റുകളിൽ പോലും ഭൂരിപക്ഷം ഗണ്യമായി കുറയും.
മത്സരിക്കുന്ന മന്ത്രിമാരിൽ കുറഞ്ഞത് 8 പേരെങ്കിലും ഇത്തവണ നിയമസഭ കാണില്ല.
എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിക്ക് പത്തിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ.
നിലവിലെ എൽഡിഎഫ് സർക്കാരിന്റെ ഭാഗമായ 2 മുതൽ 3 വരെ പാർട്ടികൾക്ക് ഒരു എംഎൽഎ പോലും ഇല്ലാത്ത അവസ്ഥ വരും.
യുഡിഎഫിൽ വർഷങ്ങളായി എംഎൽഎമാരില്ലാതിരുന്ന പാർട്ടികൾക്ക് ഇത്തവണ എംഎൽഎമാരും മന്ത്രിമാരും ഉണ്ടാകും.
ബിജെപിക്ക് പരമാവധി 3 സീറ്റുകൾ വരെ ലഭിക്കാം, എങ്കിലും ഒന്നുപോലും ഉറപ്പിച്ചു പറയാനാകില്ല.
കോഴിക്കോട് സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിൽ ബിജെപി വോട്ട് വിഹിതം ഗണ്യമായി ഉയർത്തും.
ട്വന്റി-20യുമായുള്ള കൂട്ടുകെട്ട് പൂർണ്ണമായ ബിജെപി-ട്വന്റി20 വോട്ട് ഏകീകരണത്തിന് സഹായിക്കില്ല.
NB: ഇതിനെ ടീമിൻ്റെ വിലിയിരുത്തലായി വ്യാഖ്യാനിക്കരുത്, 2 വർഷം ടീമിൻ്റെ ഭാഗമായി പ്രവർത്തിച്ചതിൻ്റെ അടിസ്ഥാനത്തിലുള്ള വ്യക്തിപരമായ വിലയിരുത്തൽ മാത്രമാണ്.
Adjust Story Font
16

