Quantcast

ട്രിപ്പിൾ ലയർ മാസ്കിന് 3.90 രൂപ,സാനിറ്റൈസറിന് 55; കോവിഡ് പ്രതിരോധവസ്തുക്കൾക്ക് വില നിശ്ചയിച്ച് സർക്കാർ

പി പി ഇ കിറ്റിന് 273 രൂപയും എക്സാമിനേഷൻ ഗ്ലൗസിന് 5.75 രൂപയുമാക്കി നിശ്ചയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-05-14 13:50:52.0

Published:

14 May 2021 7:11 PM IST

ട്രിപ്പിൾ ലയർ മാസ്കിന് 3.90 രൂപ,സാനിറ്റൈസറിന് 55; കോവിഡ് പ്രതിരോധവസ്തുക്കൾക്ക് വില നിശ്ചയിച്ച് സർക്കാർ
X

മാസ്കും സാനിറ്റൈസുമടക്കുമുള്ള കോവിഡ് പ്രതിരോധവസ്തുക്കൾക്ക് വില നിശ്ചയിച്ച് സർക്കാർ . ട്രിപ്പിൾ ലയർ മാസ്കിന് 3.90 രൂപയും 100 മില്ലി ലിറ്റർ സാനിറ്റൈസറിന് 55 രൂപയുമേ ഈടാക്കാവൂ. N 95 മാസ്കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്കിന് 4 രൂപയുമാണ് വില. ഫേസ് ഷീല്‍ഡിന് 21 രൂപയായിരിക്കും വില.N 95 മാസ്കിന് 22 രൂപയും സര്‍ജിക്കല്‍ മാസ്കിന് 4 രൂപയുമാണ് വില. ഫേസ് ഷീല്‍ഡിന് 21 രൂപയായിരിക്കും വില.

ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ. ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്കിന് 80 രൂപ, ഓക്സിജന്‍ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ.പി.പി.ഇ കിറ്റിന് 273 രൂപയും എക്സാമിനേഷൻ ഗ്ലൗസിന് 5.75 രൂപയുമാക്കി നിശ്ചയിച്ചു. മറ്റ് കോവിഡ് അവശ്യ വസ്തുക്കളെയും മുൻഗണന വിഭാഗത്തിൽപെടുത്തിയാണ് സർക്കാർ വില നിശ്ചയിച്ചത്.

TAGS :

Next Story