Quantcast

ചരിത്രം കുറിച്ച് കേരളം; എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം

പി. കെ കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്

MediaOne Logo

ലാൽകുമാർ

  • Updated:

    2026-05-21 07:22:01.0

Published:

21 May 2026 10:06 AM IST

ചരിത്രം കുറിച്ച് കേരളം;  എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം
X

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ ഒരു പ്രത്യേക വകുപ്പ് ഔദ്യോഗികമായി രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം.

മെയ് 20ന് പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വിവരസാങ്കേതികവിദ്യ , മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആന്റ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈൽസ് എന്നിവയും അദ്ദേഹത്തിന്റെ വകുപ്പുകളിൽ ഉൾപ്പെടുന്നു.

എഐ രം​ഗത്ത് വലിയ മുന്നേറ്റത്തിനായി കേരളം വലിയ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. എഐ സാങ്കേതികവിദ്യയ്ക്കായി ഒരു പ്രത്യേക നയം രൂപീകരിക്കാനുള്ള പദ്ധതികൾ സംസ്ഥാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വ്യവസായ നയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഒരു മുൻഗണനാ മേഖലയായി അംഗീകരിക്കുകയും, നിക്ഷേപങ്ങളെയും പ്രതിഭകളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര എഐ (AI), ജെൻഎഐ (GenAI) കോൺക്ലേവുകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എഐക്കായി പുതിയ സർക്കാർ പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ, പൊതുസേവനങ്ങൾ എന്നിവയിൽ കേരളം ഇതിനകം തന്നെ എഐ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. എഐ, മെഷീൻ ലേണിങ് പരിശീലനങ്ങൾ, എഐ അധിഷ്ഠിത റിക്രൂട്ട്‌മെന്റ് സംവിധാനങ്ങൾ, സാങ്കേതികവിദ്യാധിഷ്ഠിത ഭരണനിർവഹണ മാതൃകകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിപാടികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

TAGS :

Next Story