Quantcast

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

അപേക്ഷകരുടെ ഭാഗം കേള്‍ക്കാതെയാണ് അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ ഹരജിക്കാര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    6 Aug 2021 1:35 PM IST

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
X

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനപരിശോധിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദേശം നൽകി. ഹൈബി ഈഡനും ടിഎന്‍ പ്രതാപനും നല്‍കിയ അപേക്ഷ വീണ്ടും പരിഗണിക്കാനാണ്കോടതിയുടെ നിർദേശം.

അപേക്ഷകരുടെ ഭാഗം കേള്‍ക്കാതെയാണ് അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ ഹരജിക്കാര്‍ അറിയിച്ചു. ഇത് നിയമപരമായി തെറ്റാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ അഡ്മിനിസ്ട്രേഷന്‍റെ തീരുമാനം പുനപരിശോധിക്കണമെന്നും കോടതി പറയുന്നു. എം.പിമാരെ നേരിട്ടോ ഓണ്‍ലൈനായോ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്ന് കോടതി പറഞ്ഞു.

TAGS :

Next Story