Quantcast

മസാല ബോണ്ട്: ഇ.ഡിക്കെതിരായ ഐസക്കിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മസാല ബോണ്ട് ഇടപാടിൽ നിയമലംഘനം നടന്നിട്ടില്ലെന്നും എന്തിനാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് സമൻസിൽ വ്യക്തമല്ലെന്നുമാണ് ഐസക്കിന്റെ വാദം

MediaOne Logo

Web Desk

  • Updated:

    2024-02-13 01:41:20.0

Published:

13 Feb 2024 1:06 AM GMT

Masala Bond, HC, Thomas Isaac,Kifbi,ED
X

കൊച്ചി: മസാല ബോണ്ട് ഇടപാടിൽ ഇ.ഡി സമൻസ് ചോദ്യംചെയ്ത് തോമസ് ഐസക് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുതിയ സമൻസിൽ ഇന്ന് ഹാജരാകാനാണ് ഐസക്കിനോട് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും ഐസക് ഇന്ന് ഹാജരാകില്ല. ചോദ്യംചെയ്യലിന് ഹാജരാകണമോ എന്ന കാര്യം ഐസക്കിന് തീരുമാനിക്കാമെന്ന് കോടതി ഇന്നലെ വാക്കാൽ പറഞ്ഞിരുന്നു.

എന്നാൽ, മസാല ബോണ്ട് ഇടപാടിൽ നിയമലംഘനം നടന്നിട്ടില്ലെന്നും എന്തിനാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് സമൻസിൽ വ്യക്തമല്ലെന്നുമാണ് ഐസക്കിന്റെ വാദം. തോമസ് ഐസക്കിനായി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് ഹാജരാകുന്നത്. ശരിയായ ഉദ്ദേശ്യത്തോടെയല്ല തോമസ് ഐസക്കിന്‍റെ ഹരജിയെന്നാണ് ഇ.ഡിയുടെ വാദം.

Summary: Today, the Kerala High Court will again hear the plea filed by Thomas Isaac challenging the ED summons in the Masala bond case

TAGS :

Next Story