Quantcast

'അറസ്റ്റും ഭീഷണിയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താം; ഇ.ഡി സമന്‍സിന് ഒറ്റത്തവണ ഹാജരായിക്കൂടേ?'-തോമസ് ഐസകിനോട് ഹൈക്കോടതി

തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2024-02-16 11:32:22.0

Published:

16 Feb 2024 11:30 AM GMT

The court can ensure that there will be no arrests and threats; Shouldnt you appear for ED summons once?-Kerala High Court to Thomas Isaac in Masala bond case
X

കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ഇ.ഡിയുടെ സമന്‍സിന് ഒറ്റത്തവണ ഹാജരാകാന്‍ ഹൈക്കോടതി. അറസ്റ്റ് നടപടികളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാമെന്നും കോടതി അറിയിച്ചു. തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇ.ഡിയുടെ സമൻസിന് ഒറ്റത്തവണ മറുപടി നൽകിക്കൂടേയെന്നു കോടതി ചോദിച്ചു. കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യംചെയ്യലിന് ഹാജരായിക്കൂടേയെന്നു ചോദിച്ച കോടതി അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകില്ലെന്ന് കോടതി ഉറപ്പുവരുത്താമെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. പ്രാഥമിക അന്വേഷണമാണു നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

മസാലബോണ്ട് ഇടപാടിൽ രണ്ട് സമൻസാണ് ലഭിച്ചതെന്ന് കിഫ്ബി അറിയിച്ചു. ഒരു സമൻസ് സർട്ടിഫൈഡ് കോപ്പി നൽകാനും ഒന്ന് നേരിട്ട് ഹാജരാകാനുമാണു നിര്‍ദേശിച്ചത്. കോടതിയുടെ നിർദേശത്തിൽ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നൽകാമെന്ന് അഭിഭാഷകർ അറിയിച്ചു. കോടതിയുടെ നിർദേശങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും ഇവര്‍ പറഞ്ഞു.

Summary: 'The court can ensure that there will be no arrests and threats; Shouldn't you appear for ED summons once?'-Kerala High Court to Thomas Isaac in Masala bond case

TAGS :

Next Story