Quantcast

നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-09-13 06:20:35.0

Published:

13 Sept 2024 11:48 AM IST

നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവച്ചെന്ന പരാതിയിലായിരുന്നു ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെ കേസെടുത്തിരുന്നത്.

മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നടന്ന കയ്യാങ്കളിയിലും ഉന്തിലും തള്ളിലുമാണ് കേസെടുത്തിരുന്നത്. സംഭവത്തിൽ എൽഡിഎഫ് നേതാക്കളായ വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ ഉൾപ്പെടെയുള്ളവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുത്തിരുന്നു.

Summary: Kerala High Court quashes the case against the UDF MLAs in the Kerala Assembly ruckus case

TAGS :

Next Story