Quantcast

'കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസ'; വി.ഡി.സതീശൻ

നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-09-13 10:44:43.0

Published:

13 Sept 2023 4:08 PM IST

VD Satheesan against Thomas isaac on economic crisis
X

തിരുവനന്തപുരം: കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇൻറലിജൻസ് സംവിധാനം മന്ത്രിയുടെ കയ്യിൽ അല്ലെന്നും ചില സംഘടനകളാണ് ഇൻറലിജൻസ് സംവിധാനം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തട്ടിപ്പ് തടയാനായി ഊടുവഴിയിലും ചെക്ക്പോസ്റ്റിലും കാമറ വെച്ചിരുന്നെന്നും എന്നാൽ ഈ സംവിധാനവും തകർന്നെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ്. നികുതി വെട്ടിച്ച് ആർക്കും എന്തും സംസ്ഥാനത്തേക്ക് കൊണ്ടുവരാമെന്ന അവസ്ഥയാണെന്നും ഇത്തരത്തിലുള്ളവർ സംസ്ഥാനത്ത് വളർന്നു വരുമ്പോള്‍ കൃത്യമായി നികുതി അടക്കുന്നവരുടെ വ്യവസായം തകരുമെന്നും ഇതിലൂടെ കേരളത്തിന് നിലവിൽ ലഭിച്ചുവരുന്ന നികുതി വരുമാനം കൂടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണത്തിൽ നിന്ന് പത്തുകൊല്ലം മുമ്പും കിട്ടിയിരുന്ന പണം പോലും ഇപ്പോൾ കിട്ടുന്നില്ലെന്നും നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും പറഞ്ഞ സതീശൻ 5 ലക്ഷം രൂപക്ക് ഒരു ഓട പോലും പണിയാൻ കഴിയില്ലെന്നും ഡിവിസീവ് പൂളിൽ നിന്നുള്ള വിഹിതം കേന്ദ്രം കൂട്ടണമെന്നും പറഞ്ഞു. ജിഎസ്ടി വന്നപ്പോൾ നികുതി വരുമാനം ഏറ്റവും കൂടുതൽ വർധിക്കേണ്ട സംസ്ഥാനമായിരുന്നു കേരളം. എന്നാൽ ജിഎസ്ടി വന്നപ്പോൾ വകുപ്പ് പുനഃസംഘടിപ്പിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

കേരളത്തിന് അർഹതപ്പെട്ട പണം കേന്ദ്രം തന്നില്ലെങ്കിൽ അത് വാങ്ങിച്ചെടുക്കുമെന്നും അതിന് ആദ്യം സംസ്ഥാനത്തിന്‍റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story