Quantcast

കേരളത്തില്‍ 'ഹര്‍ത്താലായി' ദേശീയ പണിമുടക്ക്: കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു

കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും സമരക്കാർ ബസ് തടഞ്ഞു

MediaOne Logo

Web Desk

  • Published:

    9 July 2025 8:29 AM IST

കേരളത്തില്‍ ഹര്‍ത്താലായി ദേശീയ പണിമുടക്ക്:  കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു
X

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ലേബർ കോഡുകൾ പിൻവലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം.

അതേസമയം, കേരളത്തിൽ കെഎസ്ആര്‍ടിസി സർവീസുകളടക്കം സ്തംഭിച്ചു. കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും സമരക്കാർ ബസ് തടഞ്ഞു. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു. കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസാണ് സമരക്കാർ തടഞ്ഞത്.

ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല.ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി.സമരാനുകൂലികൾ ബസുകൾ തടഞ്ഞു.

കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകൾ തടഞ്ഞു.റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെ ബസിനുള്ളിൽ സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു.


TAGS :

Next Story