Quantcast

തദ്ദേശ തെരഞ്ഞെടുപ്പ്; വിധിയറിയാൻ ഒരുനാൾ കൂടി, വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

73.69ആണ് ആകെ പോളിങ് ശതമാനം

MediaOne Logo

Web Desk

  • Updated:

    2025-12-12 01:25:19.0

Published:

12 Dec 2025 6:30 AM IST

തദ്ദേശ തെരഞ്ഞെടുപ്പ്; വിധിയറിയാൻ ഒരുനാൾ കൂടി, വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ
X

  Photo| MediaOne

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 73.69ആണ് ആകെ പോളിങ് ശതമാനം.

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണം. രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. ആര് വാഴും ആര് വീഴുമെന്ന് നാളെ അറിയാം. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വച്ച് പാഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലാണ്. പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഈ മാസം 21നാണ്. മാറ്റി വച്ച ഇടങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇതിന് ശേഷമേ പ്രഖ്യാപിക്കൂ.



TAGS :

Next Story