Quantcast

പോളിങ് ശതമാനം കുറഞ്ഞതില്‍ മുന്നണികളില്‍ ആശയക്കുഴപ്പം; ന്യൂനപക്ഷവോട്ടുകൾ ആർക്കെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിൽ മുന്നണികള്‍

2019 ലെ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനം പോളിങ് ആകെ രേഖപ്പെടുത്തിയപ്പോള്‍ പല മണ്ഡലങ്ങളിലും അത് 80 കഴിഞ്ഞിരിന്നു

MediaOne Logo

Web Desk

  • Updated:

    2024-04-27 01:09:10.0

Published:

27 April 2024 1:00 AM GMT

പോളിങ് ശതമാനം കുറഞ്ഞതില്‍ മുന്നണികളില്‍ ആശയക്കുഴപ്പം; ന്യൂനപക്ഷവോട്ടുകൾ ആർക്കെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിൽ മുന്നണികള്‍
X

തിരുവനന്തപുരം: പോളിങ് ശതമാനം കുറഞ്ഞതില്‍ മുന്നണികളില്‍ ആശയക്കുഴപ്പം. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായിട്ടുണ്ടെങ്കിലും ആർക്ക് അനൂകൂലമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുന്നണികള്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ കിട്ടിയ ശേഷമായിരിക്കും വിലയിരുത്തലിലേക്ക് എത്തുകയെങ്കിലും അവകാശവാദങ്ങളില്‍ ഒരു മുന്നണിയുടേയും സ്ഥാനാർഥികള്‍ കുറവ് വരുത്തിയിട്ടില്ല.

ശബരിമലയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വവും കത്തിനിന്ന 2019 ലെ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 77.84 ശതമാനം പോളിങ് ആകെ രേഖപ്പെടുത്തിയപ്പോള്‍ പല മണ്ഡലങ്ങളിലും അത് 80 കഴിഞ്ഞിരിന്നു. ഇത്തവണ 45 ദിവസം നീണ്ട പ്രചണ്ടമായ പ്രചാരണം നടത്തിയിട്ടും ഒരു മണ്ഡലത്തില്‍ പോലം 80 ലേക്ക് എത്തിയില്ല. അതായത് ആകെ പോളിംങ് ശതമാനത്തിലും കനത്ത ഇടിവുണ്ടായി. രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ഇതിനുള്ള കാരണം എന്തെന്ന നിഗമനത്തിലേക്ക് എത്താനും ഇവർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും കഴിഞ്ഞ തവണത്തെ ഉജ്ജ്വല വിജയം ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.

കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ ഉണ്ടാകില്ലെന്ന ഉറച്ച വിലയിരുത്തലാണ് എല്‍.ഡി.എഫ്. ഒന്നില്‍ നിന്നും ഏഴിലേക്ക് എങ്കിലും വളരുമെന്ന കണക്ക് കൂട്ടലാണ് എല്‍.ഡി.എഫ്. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ കിട്ടിയ ശേഷം പാർട്ടി കണക്ക് പറയാമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷവോട്ടുകൾ പരമാവധി പോള്‍ ചെയ്യപ്പട്ടത് ആർക്ക് അനുകൂലമാകുമെന്ന വ്യക്തത എല്‍ഡിഎഫിനും യുഡിഎഫിനും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം തിരുവനന്തപുരത്തും തൃശൂരും വിജയപ്രതീക്ഷ ബിജെപി പങ്ക് വയ്ക്കുന്നുണ്ട്. അടിയൊഴുക്കുകള്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കുമെന്നത് കൊണ്ട് പ്രവചനത്തിന്റെയും പ്രതീക്ഷയുടേയും ആയുസ് ജൂണ്‍ നാല് വരെ മാത്രമാണ്.

TAGS :

Next Story