Quantcast

'സുരേഷ് ഗോപിയോടൊപ്പം'; പിന്തുണ അറിയിച്ച് മിമിക്രി ആർട്ടിസ്റ്റ്‌സ്‌ അസോസിയേഷൻ

മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപിക്കൊപ്പമെന്ന് സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-28 18:42:52.0

Published:

28 Oct 2023 11:58 PM IST

Kerala Mimicry Association expressed solidarity with Suresh Gopi
X

മീഡിയവൺ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗതിനോടുള്ള മോശം പെരുമാറ്റത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി മിമിക്രി അസോസിയേഷൻ. മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപിക്കൊപ്പമെന്ന് സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. ടിനി ടോം, കലാഭവൻ ഷാജോൺ ഉൾപ്പടെയുള്ളവർ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ ഫേസ്ബുക്കിൽ പങ്കു വച്ചിട്ടുണ്ട്.

സുരേഷ് ഗോപിയോടൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റർ ആണ് ഇരുവരും പങ്കു വച്ചിരിക്കുന്നത്. മതത്തിന്റെ പേരിലല്ല, രാഷ്ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ ഞങ്ങളുടെ എംഎഎ സംഘടന സുരേഷ്‌ഗോപിയോടൊപ്പം എന്നാണ് പോസ്റ്ററിലെ വാചകം. നാദിർഷാ, രമേശ് പിഷാരടി, കോട്ടയം നസീർ, ഗിന്നസ് പക്രു തുടങ്ങിയവരുടെ ഫോട്ടോയും പോസ്റ്ററിലുണ്ട്.

TAGS :

Next Story