Quantcast

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന പ്രചാരണം തള്ളി കേരള മുസ്‌ലിം ജമാഅത്ത്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ക്ലിപ്പുകൾ അടിസ്ഥാനരഹിതമാണെന്നും അതിന് തങ്ങളുമായി യാതൊരുവിധ ബന്ധമില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 April 2026 9:56 PM IST

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന പ്രചാരണം തള്ളി കേരള മുസ്‌ലിം ജമാഅത്ത്
X

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണക്കുമെന്ന പ്രചാരണം തള്ളി കേരള മുസ്‌ലിം ജമാഅത്ത്. എല്‍ഡിഎഫിനെ പിന്തുണക്കുന്നെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ക്ലിപ് വ്യാജമാണെന്നും തങ്ങളുമായി അതിന് യാതൊരുവിധ ബന്ധമില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പറഞ്ഞു.

'നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയെ കേരള മുസ്‌ലിം ജമാഅത്ത് പിന്തുണക്കുമെന്ന തരത്തിലുള്ള ചില ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി കേരള മുസ്‌ലിം ജമാഅത്തിനോ സുന്നി സംഘടനകള്‍ക്കോ ബന്ധമില്ല. ക്ലിപ്പില്‍ പറയുന്ന കാര്യങ്ങളൊന്നും ശരിയല്ല. സംഘടനയുടെ നയങ്ങള്‍ക്കെതിരായ കാര്യങ്ങളാണ് ക്ലിപ്പിലുടനീളമുള്ളത്'. അബ്ദുല്‍ ഖാദര്‍ മദനി പ്രസ്താവന വ്യക്തമാക്കി.

സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന പാര്‍ലമെന്ററി സംഗമത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ തീരുമാനിച്ചെന്നായിരുന്നു പ്രചാരണം.

TAGS :

Next Story