Quantcast

ഉല്ലാസ യാത്രക്ക് പോയ കുഞ്ഞുങ്ങൾ മരിച്ചു കിടക്കുന്ന കാഴ്ച ഹൃദയഭേദകം, കണ്ടുനിൽക്കാൻ പ്രയാസമാണ്: വി.ഡി സതീശൻ

ഇനി ഒരിക്കലും ഇത്തരമൊരു കാഴ്ച കാണാതിരിക്കാനുള്ള കർശന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ്

MediaOne Logo

Web Desk

  • Updated:

    2022-10-06 11:38:03.0

Published:

6 Oct 2022 11:22 AM GMT

ഉല്ലാസ യാത്രക്ക് പോയ കുഞ്ഞുങ്ങൾ മരിച്ചു കിടക്കുന്ന കാഴ്ച ഹൃദയഭേദകം, കണ്ടുനിൽക്കാൻ പ്രയാസമാണ്: വി.ഡി സതീശൻ
X
Listen to this Article

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടം വേദനാജനകമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അപകട സമയത്ത് വേഗപ്പൂട്ട് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചില്ല,കോടതി ഉത്തരവ് ഉണ്ടായിട്ടും കൃത്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ സർക്കാരും പൊതു സമൂഹവും ഉണർന്ന് പ്രവർത്തിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

"ഹൈക്കോടതിയുടെ നിരന്തര പരാമർശം വാഹനങ്ങളുടെ വേഗപ്പൂട്ടിലെയും മറ്റും കാര്യത്തിലുണ്ടെങ്കിലും എടുത്ത നടപടികളൊന്നും പ്രായോഗിക തലത്തിൽ ഫലപ്രദമായില്ല എന്നാണ് കാണുന്നത്. ഉല്ലാസയാത്രക്ക് പോയ കുഞ്ഞുങ്ങൾ മരിച്ചു കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്, അത് കണ്ടുനിൽക്കാൻ സാധിക്കില്ല. മാതാപിതാക്കളും സഹപാഠികളും ഇതെങ്ങനെ സഹിക്കും എന്നറിയില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കേണ്ടത്. ഇനി ഒരിക്കലും ഇത്തരമൊരു കാഴ്ച കാണാതിരിക്കാനുള്ള കർശന നടപടികൾ സർക്കാർ സ്വീകരിക്കണം. കേരളത്തിൽ ഇപ്പോൾ തന്നെ വാഹനാപകടങ്ങൾ പെരുകുകയാണ്. ഇതിനൊരു പരിഹാരം അടിയന്തരമായി ഉണ്ടാകണം. അതിന് വേണ്ടി എന്ത് നടപടി സർക്കാർ സ്വീകരിച്ചാലും ഞങ്ങൾ ഒപ്പമുണ്ടാകും. ഇത് ചർച്ചയിൽ മാത്രം ഒതുങ്ങേണ്ട കാര്യമാകരുത്". വി.ഡി സതീശൻ പറഞ്ഞു.

ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിച്ചുകയറി ഒമ്പതുപേർ മരിച്ചത്. സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി വിനോദയാത്ര പോവുകയായിരുന്നു ബസ്.

TAGS :

Next Story