Quantcast

പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി എൻ.ഷംസുദ്ദീൻ നടത്തും

സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം അറിയാം

MediaOne Logo

Web Desk

  • Published:

    26 May 2026 6:52 AM IST

പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി എൻ.ഷംസുദ്ദീൻ നടത്തും
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് വൈകീട്ട് മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സം​ഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ​ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇന്ന് വിദ്യാഭ്യാസ മന്ത്രി നടത്തും.

സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം അറിയാം. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനം കൂടിയാണ്.

അതേസമയം, പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ പ്രകാരം ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റും, ജൂൺ 15ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നോടെ അലോട്ട്മെന്റ് നടപടികൾ അവസാനിക്കുകയും ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. ജൂലൈ 13 മുതൽ ആഗസ്റ്റ് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടക്കും, ആഗസ്റ്റ് അഞ്ചോടെ അഡ്മിഷൻ നടപടികൾ പൂർത്തിയാകും.

TAGS :

Next Story