Quantcast

കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

പരിശീലന രംഗത്തെ മികവിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    13 Jan 2023 8:44 PM IST

കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍
X

തിരുവനന്തപുരം: കേരളാ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-22 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം ലഭിച്ചത്.

എല്‍.സോളമന്‍ (കമാന്‍റന്‍റ്, എസ്.എ.പി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിംഗ് കോളജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിംഗ് കോളജ്), പി.ആര്‍.രാജേന്ദ്രന്‍ (സബ് ഇന്‍സ്പെക്ടര്‍, കേരളാ പൊലീസ് അക്കാഡമി), വി.എച്ച് ഷിഹാബുദ്ദീന്‍ (ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, എസ്.ഐ.എസ്.എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്.എ.പി) എന്നിവരാണ് ആദരവിന് അര്‍ഹരായത്.

TAGS :

Next Story