Quantcast

കോവളം സംഭവം: പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടിയിൽ അസോസിയേഷന് പ്രതിഷേധം

'നടപടി തെറ്റായ പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് അസോസിയേഷൻ നിലപാട്. ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുത് എന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്'.

MediaOne Logo

Web Desk

  • Published:

    1 Jan 2022 10:53 AM GMT

കോവളം സംഭവം: പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടിയിൽ അസോസിയേഷന് പ്രതിഷേധം
X

കോവളത്ത് അനുവദനീയമായ അളവിൽ മദ്യവുമായി പോയ സ്വീഡിഷ് പൗരനെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതിൽ പൊലീസ് അസോസിയേഷന് പ്രതിഷേധം. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിഷേധമറിയിക്കും. നടപടി തെറ്റായ പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് അസോസിയേഷൻ നിലപാട്. ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുത് എന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.പൊലീസ് തടഞ്ഞ വിദേശി വിനോദസഞ്ചാരി അല്ലെന്നും പൊലീസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മൂന്ന് മദ്യകുപ്പികളുമായി പോയ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞത്. ബില്ല് ആവശ്യപ്പെട്ടപ്പോൾ ബിൽ വാങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഇയാൾ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. സംഭവം വിവാദമായതോടെ നടപടി ആവശ്യപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തുടർന്നാണ് ഗ്രേഡ് എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്.

TAGS :

Next Story