'പച്ചവെള്ളത്തിൽ വെള്ളപ്പൊടി നൽകി ബലമായി കുടിപ്പിച്ചു, ശേഷം ക്രൂര പീഡനം, നഗ്നദൃശ്യങ്ങൾ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു'; മോഡലിങ്ങിന്‍റെ മറവിൽ വമ്പൻ സെക്സ് റാക്കറ്റ്?
പണം വാങ്ങിയാണ് ദുബൈയിൽ കൊണ്ടുപോയി പറ്റിച്ചത്.

കൊച്ചി: കൊച്ചിയിൽ മോഡലിങ്ങിന്‍റെ മറവിൽ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. പച്ചവെള്ളത്തിൽ വരെ എന്തോ പൊടി കലക്കിതന്ന് തന്നെ പീഡിപ്പിച്ചുവെന്നും ശാരീരികമായി ഒരുപാട് ഉപദ്രവിച്ചുവെന്നും പരാതിക്കാരിലൊരാൾ പറഞ്ഞു.
''പണം വാങ്ങിയാണ് ദുബൈയിൽ കൊണ്ടുപോയി പറ്റിച്ചത്. ഡ്രിങ്ക്‌സിൽ ഒരു വെള്ളപ്പൊടി കലക്കി നൽകി ബലമായി കുടിപ്പിച്ച് ബോധംപോകുന്ന രീതിയിലാക്കി. ശേഷം അവരുടെ വേറെ ആൾക്കാരൊക്കെ അവിടെവന്ന് പോയി. ഒരുപാട് ശാരീരികമായി ഉപദ്രവിച്ചു. പച്ചവെള്ളത്തിൽ വരെ ആ പൊടി കലക്കിതന്നു. എന്‍റെ വീട്ടിലേക്ക് വിളിച്ചിട്ട് മോശമായ കാര്യങ്ങൾ പറഞ്ഞു. ഞാൻ ഇവിടെ അനാശാസ്യത്തിലേർപ്പെടുകയാണെന്നും ഓരോ ആണുങ്ങൾ വന്നുപോകുകയാണെന്നുമെല്ലാം പറഞ്ഞു. എന്നെ വീട്ടിൽനിന്ന് ഒഴിവാക്കണമെന്നാണ് വീട്ടുകാരോട് പറഞ്ഞത്. നഗ്നദൃശ്യം പകർത്തി അയച്ചുനൽകി'', യുവതി വെളിപ്പെടുത്തുന്നു.
കേസിൽ തിരുവനന്തപുരം സ്വദേശി അലീന, കൊച്ചി സ്വദേശി സിന്ധു,എടപ്പാൾ സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത വിദേശത്ത് എത്തിച്ച ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
'അലീനയും സിന്ധുവുമാണ് പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും. പണം നൽകിയ ശേഷം ദുബൈയിൽ എത്തിച്ചു. ഫ്ലാറ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ എട്ടോളം യുവതികളുണ്ടായിരുന്നു. സിന്ധു പാസ്പോർട്ടും ഫോണും കൈക്കലാക്കി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കുടിപ്പിച്ചു. കുറേയെറെ മർദിച്ചു. പ്രതികരണശേഷി നഷ്ടപ്പെടുത്തി'. യുവതി വെളിപ്പെടുത്തി. വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പരാതിക്കാരി വ്യക്തമാക്കി. ബന്ധുവിന്‍റെ സഹായത്തോടെയാണ് തിരികെ നാട്ടിലെത്തിയതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
ആദ്യ പരാതിക്കാരിയെ വിദേശത്തേക്ക് എത്തിച്ചത് ബ്യൂട്ടിപാർലറിൽ ജോലിക്കെന്ന വ്യാജേനയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. രണ്ടാമത്തെ പരാതിക്കാരിയെ മോഡലിങ് എന്ന് പറഞ്ഞാണ് വിദേശത്തേക്ക് എത്തിച്ചത്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഒന്നാം പ്രതി സിന്ധുവിനെ മുംബൈയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേർ കൂടി അറസ്റ്റിലാകാനുള്ള സാധ്യതയുണ്ട്. നേരത്തെ പരാതി കൊടുക്കാൻ പോയപ്പോൾ ഇരകൾക്ക് നേരെ ഭീഷണി ഉണ്ടായിരുന്നു. പിന്നിൽ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
Adjust Story Font
16

