കുപ്രസിദ്ധ വ്യാപാരമേഖല; ‘കടലിലെ നിധി’യിൽ മറിയുന്നത് കോടികൾ
സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ ഇടപാടുകൾ

തിമിംഗല ഛർദ്ദി (ഫയൽ ചിത്രം)
കൊച്ചി: നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും തിമിംഗല ഛർദിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ ഇടപാടുകളാണ്. ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദി ഇടപാടുകളിൽ മറിയുന്ന കോടികൾ ലക്ഷ്യംവെച്ചാണ് പലരും കുപ്രസിദ്ധ വ്യാപാരമേഖലയിൽ കണ്ണികളാകുന്നത്. കള്ളപ്പണം വെളുപ്പിക്കലും അനധികൃതപണമിടപാടുകളും ഇതിന്റെ മറവിൽ വ്യാപകമാണ്. പതിനഞ്ച് ദിവസത്തിനുള്ളിൽ നാലരക്കോടിയുടെ തിമിംഗല ഛർദിയാണ് കൊച്ചിയിൽ മാത്രം പിടികൂടിയത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലാകുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്.
സോഷ്യൽമീഡിയഉപയോഗിച്ചാണ് മുഴുവൻ ഇടപാടുകളും നടക്കുന്നത്. ഫേസ്ബുക്കിലൂടെ ആളെ കണ്ടെത്തി പിന്നീടുള്ള ഇടപെടലുകൾക്കെല്ലാം വാട്സാപ്പ്,ടെലഗ്രാം അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് സൈബർ മേഖലയിലും അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. ഇടപാടുകാരെ കണ്ടെത്തുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തിലും പരിശോധനകളും അന്വേഷണങ്ങളും വ്യാപകമാണ്.
രാണ്ടാഴ്ചക്കിടെ മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളിൽ നടന്ന രണ്ട് ഇടപാടുകളാണ് പൊലീസ് പൊളിച്ചത്. മട്ടാഞ്ചേരിയിൽ ഒന്നേകാൽ കിലോയിലേറെ തൂക്കം വരുന്ന തിമിംഗല ഛർദിയാണ് പിടികൂടിയത്. പിടികൂടിയ തിമിംഗല ഛർദിക്ക് അ ന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടി രൂപയോളം വിലവരും. പള്ളുരുത്തി പൊലീസ് രണ്ട് പ്രതികളി നിന്നായി പിടികൂടിയ 1.200 കിലോഗ്രാം ആംബർഗ്രീസിന് രണ്ടു കോടിയോളം രൂപ വരും. പൊലീസ് പിടികൂടുന്ന തിമിംഗല ഛർദി തുടർനടപടികൾക്കായി വനം വകുപ്പിന് കൈമാറും.
കടുത്ത നിയമ നടപടി
വന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശം സൂക്ഷിക്കലും വിൽപനയും നിരോധിച്ച വ സ്തുവാണ് തിമിംഗല ഛർദി. ഇന്ത്യയിൽ ആംബർഗ്രീസോ അതു ൾപ്പെടുന്ന സുഗന്ധദ്രവ്യങ്ങളോ കൈവശം വെക്കുന്നത് കുറ്റകരമാണ്. ആംബർഗ്രീസിന്റെ പേരിൽ തിമിംഗലങ്ങളെ വേട്ടയാടാറുണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങൾനിന്ന് ഇത് ഒരിക്കലും ലഭിക്കില്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
എന്താണ് തിമിംഗല ഛര്‍ദി
കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. 1.8 കോടിയോളം രൂപയാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക.
പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
1970 മുതൽ സ്പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആമ്പര്‍ഗ്രിസ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യയിൽ ആമ്പര്‍ഗ്രിസിന്‍റെ സംഭരണവും വിൽപ്പനയും നിയമവിരുദ്ധമാക്കി. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വെക്കുന്നതും കുറകരമാണ്.
ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആമ്പര്‍ഗ്രിസിന്‍റെ വ്യാപാരം നിയമവിധേയമാണ്. എന്നാൽ ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആമ്പർഗ്രിസിന്‍റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. തിമിംഗലങ്ങളെ അനധികൃതമായി വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാർഗമായാണ് പല രാജ്യങ്ങളും ആമ്പർഗ്രിസിന്‍റെ വ്യാപാരത്തിന് നിരോധനമേർപ്പെടുത്തിയത്.
Adjust Story Font
16

