Quantcast

കേരളാ പൊലീസിന്റെ തോക്കും 10 റൗണ്ട് തിരയും കാണാതായി

മധ്യപ്രദേശിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് നഷ്ടമായത്

MediaOne Logo

Web Desk

  • Published:

    24 Nov 2023 11:00 PM IST

Kerala Polices gun and 10 rounds of ammunition are missing
X

ഡൽഹി: കേരളാ പൊലീസിന്റെ തോക്കും 10 റൗണ്ട് തിരയും കാണാതായി. മധ്യപ്രദേശിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് നഷ്ടമായത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനത്തിലെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് സംഭവം. ഉദ്യോഗസ്ഥർക്കുള്ള സ്‌പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്.

ആരോ ട്രെയിനിൽ നിന്ന് ഒരു ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് ട്രെയിനിലുണ്ടായിരുന്ന പാൻട്രി ജിവനക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് തോക്കും തിരയുമുള്ള ബാഗാണ് വലിച്ചെറിഞ്ഞതെന്ന സംശയത്തിൽ, മധ്യപ്രദേശിൽ നിന്നും 200 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം, ഉദ്യോഗസ്ഥർ ട്രെയിനിൽ തിരികെ യാത്ര ചെയ്‌തെങ്കിലും തോക്കും തിരകളും കണ്ടെത്താനായില്ല.

TAGS :

Next Story