Quantcast

എസ്ഐആർ പ്രതിഫലിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; അവസാന കണക്ക് 80 % കടക്കുമെന്ന് വിലയിരുത്തൽ

പോസ്റ്റൽ, ഹോം വോട്ട് ഒഴികെയുള്ള അവസാന പുറത്തുവന്ന കണക്ക് പ്രകാരം 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    10 April 2026 8:48 AM IST

എസ്ഐആർ പ്രതിഫലിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; അവസാന കണക്ക് 80 % കടക്കുമെന്ന് വിലയിരുത്തൽ
X

തിരുവനന്തപുരം: എസ്ഐആർ തെരഞ്ഞടുപ്പ് വോട്ടിങ് നിലയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ വിലയിരുത്തൽ. ആകെ 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. പോസ്റ്റൽ, ഹോം വോട്ട് കണക്ക് കൂടി വരുമ്പോൾ പോളിങ് ശതമാനം ഇത്തവണ 80 ശതമാനത്തിന് മുകളിലാകുമെന്നാണ് വിലയിരുത്തൽ.

പോസ്റ്റൽ, ഹോം വോട്ട് ഒഴികെയുള്ള അവസാന പുറത്തുവന്ന കണക്ക് പ്രകാരം 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 1987ന് ശേഷമുള്ള ഉയർന്ന പോളിങ് നിരക്കാണിത്. ഏറ്റവും കൂടുതൽ പോളിങ് കോഴിക്കോട് ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്.

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പോളിങ് 80 ശതമാനം കടന്നു. സംസ്ഥാനത്താകെ 28 മണ്ഡലങ്ങളിലും പോളിങ് 80ന് മുകളിലെത്തി. 2021ൽ 74 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്.



TAGS :

Next Story