Quantcast

'പ്രമോദ് സുഹൃത്ത്, പണം വാങ്ങിയിട്ടില്ല'; പരാതി നൽകിയിട്ടില്ലെന്ന് ശ്രീജിത്ത്

പ്രമോദിനെതിരെ ഒരു പരാതിയുമില്ലെന്നും ശ്രീജിത്ത്

MediaOne Logo

Web Desk

  • Updated:

    2024-07-14 13:57:44.0

Published:

14 July 2024 7:15 PM IST

Kerala psc bribery allegations
X

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തിൽ വൻ ട്വിസ്റ്റ്. ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരൻ ശ്രീജിത്തിന്റെ പ്രതികരണം. പ്രമോദ് തന്റെ നല്ല സുഹൃത്താണെന്നും താൻ ആർക്കെതിരെയും എവിടെയും പരാതി കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് മീഡിയവണിനോട് പ്രതികരിച്ചു.

"പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. പ്രമോദിനെതിരെ ഞാൻ ആർക്കും പരാതി കൊടുത്തിട്ടില്ല, പ്രമോദ് പണവും വാങ്ങിയിട്ടില്ല. ഞാനങ്ങനെ പണം കൊടുത്തിട്ടുണ്ടെങ്കിലല്ലേ പരാതിപ്പെടേണ്ട കാര്യമുള്ളൂ. ഞാൻ തന്നെ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നത്. ഇപ്പോഴുള്ള ഈ വിവാദം എങ്ങനെയുണ്ടായി എന്ന് കണ്ടെത്തണം".ശ്രീജിത്ത് പറഞ്ഞു

കോഴയാരോപണം ഉണ്ടായതിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രമോദിനെ പാർട്ടി പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് നടപടിയെന്നായിരുന്നു ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രതികരണം.

തുടർന്ന് ആരോപണങ്ങളുടെ സത്യാവസ്ഥ വെളിച്ചെത്ത് കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രമോദും കുടുംബവും ശ്രീജിത്തിന്റെ കോഴിക്കോട്ടെ വീട്ടിൽ പ്രതിഷേധസമരമിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് പുറത്തു കൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞിരുന്നു.

TAGS :

Next Story