Quantcast

കൈവിടാതെ കണ്ണൂർ; ഒപ്പം പിടിക്കാൻ കോഴിക്കോടും തൃശൂരും, സംസ്ഥാന സ്കൂൾ കലോത്സവം പോയിൻ്റ് നില ഇങ്ങനെ

ജനുവരി 18ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം

MediaOne Logo
കൈവിടാതെ കണ്ണൂർ; ഒപ്പം പിടിക്കാൻ കോഴിക്കോടും തൃശൂരും, സംസ്ഥാന സ്കൂൾ കലോത്സവം പോയിൻ്റ് നില ഇങ്ങനെ
X

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം പിന്നിടുമ്പോ കിരീടപ്പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 654 പോയിൻ്റ് നേടി കണ്ണൂ‍ർ ഒന്നാം സ്ഥാനത്ത്. 640 പോയിന്റ് നേടിയ കോഴിക്കോടാണ് രണ്ടാമത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂരും 320 പോയിൻ്റുമായി തൊട്ടുപിന്നാലെയുണ്ട്. പാലക്കാടാണ് തൊട്ടുപിന്നിൽ.

കലോത്സവ വേദികളിലെല്ലാം ആൾത്തിരക്കാണ്. മറ്റൊരു പൂരത്തിൻ്റെ ആവേശത്തിലാണ് തൃശൂർ കലോത്സവത്തെ വരവേറ്റത്. ജനുവരി 18ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകും.

അഞ്ച് ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കാൽനൂറ്റാണ്ടിനു ശേഷമാണ് കഴിഞ്ഞ കൗമാരകലയുടെ കിരീടം തൃശൂര്ർ നേടിയത്. 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി.





TAGS :

Next Story