അടുത്ത അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ

വിവാദമാക്കുന്ന യൂണിഫോമുകൾ തെരഞ്ഞെടുക്കാതിരിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-04-22 14:02:11.0

Published:

22 April 2022 10:58 AM GMT

അടുത്ത അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ
X

അടുത്ത അധ്യയന വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജൂൺ ഒന്നിന് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവംനടത്തും. 2022-23 വർഷത്തെ ഒന്നാം വാല്യം പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

വിവാദമാക്കുന്ന യൂണിഫോമുകൾ തെരഞ്ഞെടുക്കാതിരിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണമെന്നും യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഹയർ സെക്കൻഡറി അധ്യാപകർ പ്രതിദിനം മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം പുനർ നിശ്ചയിച്ചു. അധ്യാപകരുടെ നിവേദനം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

TAGS :

Next Story