കേരളത്തിൽ നിന്നാരംഭിച്ച ലവ് ജിഹാദ് രാജ്യവ്യാപകമായതിനെ കുറിച്ചാണ് ഈ സിനിമ, കേരളത്തിൽ നിന്നുള്ള കാര്യങ്ങളും കാണും: കേരള സ്റ്റോറി 2 സംവിധായകൻ
സിനിമയും കേരളവുമായി എന്തുബന്ധമെന്ന ചോദ്യത്തിന് സത്യം നിങ്ങൾ അംഗീകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി

ന്യൂഡല്‍ഹി: ലവ് ജിഹാദിന് ഇരയെന്ന് അവകാശപ്പെട്ട സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അണിനിരത്തി കേരള സ്റ്റോറി 2 അണിയറപ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്ന് രാജ്യവ്യാപകമായി ലവ് ജിഹാദ് പടര്‍ന്നതിനെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ് പറഞ്ഞു. ഈ സിനിമയും കേരളവുമായി എന്തുബന്ധമെന്ന ചോദ്യത്തിന് സത്യം നിങ്ങള്‍ അംഗീകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി.
'കേരള സ്റ്റോറി 2 കേരളത്തെ കുറിച്ചുള്ള സിനിമയല്ല. ഒന്നാംഭാഗമായിരുന്നു കേരളത്തിലെ സംഭവങ്ങള്‍. കേരളത്തില്‍ നിന്നുള്ള ചില കാര്യങ്ങളുമുണ്ടാകും. അവിടെ നിന്ന് രാജ്യവ്യാപകമായി ലവ് ജിഹാദ് പടര്‍ന്നതിനെ കുറിച്ചുമുണ്ട്. കേരളത്തില്‍ നിന്ന് ആരംഭിച്ച ലവ് ജിഹാദ് രാജ്യവ്യാപകമായതാണ് സിനിമയുടെ പ്രമേയം'. സംവിധായകന്‍ പറഞ്ഞു.
നേരത്തെ, പുറത്തിറങ്ങിയ കേരള സ്റ്റോറി-2ന്റെ ട്രെയിലര്‍ രൂക്ഷമായ വിമര്‍ശനമാണ് വിളിച്ചുവരുത്തിയത്. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം ഇസ്ലാമിക രാജ്യമാകുമെന്ന സംഭാഷണവും കേരളത്തില്‍ നിന്നുമുള്ള യുവതി ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്നതും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുമായ രംഗവുമെല്ലാം ട്രെയിലറിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിയുമെത്തിയിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Adjust Story Font
16

