Quantcast

പി.ഡി.പി, എൻ.ഡി.എഫ്, നക്‌സലൈറ്റ്‌ സംഘടനകൾക്ക് തീവ്രവാദ മുദ്ര ചാർത്തി കേരള സർവകലാശാലാ ഉത്തര സൂചിക

ബി.എ പൊളിറ്റിക്കൽ സയൻസ് ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തര സൂചികയിലാണ് ചില സംഘടനകൾക്ക് സർവകലാശാല തന്നെ തീവ്രവാദമുദ്ര പതിച്ചത്

MediaOne Logo

Web Desk

  • Published:

    8 May 2022 8:08 AM GMT

പി.ഡി.പി, എൻ.ഡി.എഫ്, നക്‌സലൈറ്റ്‌ സംഘടനകൾക്ക് തീവ്രവാദ മുദ്ര ചാർത്തി കേരള സർവകലാശാലാ ഉത്തര സൂചിക
X

തിരുവനന്തപുരം: പി.ഡി.പി, എൻ.ഡി.എഫ്, നക്‌സലൈറ്റുകൾ എന്നീ സംഘടനകൾക്ക് തീവ്രവാദ മുദ്ര നൽകി കേരള സർവകലാശാല പരീക്ഷയുടെ ഉത്തര സൂചിക. കഴിഞ്ഞമാസം നടന്ന ബി.എ പൊളിറ്റിക്കൽ സയൻസ് ആറാം സെമസ്റ്റർ പരീക്ഷയിൽ സ്റ്റേറ്റ് ആൻഡ് സൊസൈറ്റി ഇൻ കേരള എന്ന പേപ്പറിലെ 44ാം ചോദ്യത്തിന് നൽകിയ ഉത്തര സൂചികയിലാണ് ചില സംഘടനകൾക്ക് സർവകലാശാല തന്നെ തീവ്രവാദമുദ്ര പതിച്ചത്.



'കേരളത്തിൽ തീവ്രവാദ സംഘടനകളുടെ ഉദയത്തിനുള്ള കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ട് 15 മാർക്കിനായിരുന്നു ചോദ്യം. കഴിഞ്ഞ ചൊവ്വാഴ്ച ഈ പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുമ്പോൾ അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിലാണ് 44ാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ ഉണ്ടായിരിക്കേണ്ട സൂചകങ്ങൾ നൽകിയത്. 'ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ -ഫ്യൂഡൽ പ്രഭുക്കളുടെയും പൊലീസിന്റെയും ചൂഷണങ്ങൾ-എൻ.ഡി.എഫ്, പി.ഡി.പി, നക്‌സലൈറ്റ്‌സ്' എന്നിങ്ങനെയാണ് ഉത്തര സൂചിക നൽകിയത്.




സിലബസിൽ 'state and extremist organisations in the emerged scenario' എന്ന ഭാഗം മൂന്നാമത്തെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും സംഘടനകളെ ഈ ഗണത്തിൽ ഉൾപ്പെടുത്തിയുള്ള പഠനം ക്ലാസ് മുറികളിൽ നടന്നിട്ടില്ലെന്നാണ് അധ്യാപകർ പറയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ എന്ന് നൽകിയ ശേഷം തീവ്രവാദ സംഘടനകൾ എന്ന പട്ടികയിലേക്ക് ചില സംഘടനകളിലേക്ക് മാത്രം സൂചന നൽകിയത് ബോധപൂർവമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ നൽകുന്ന സൂചികയാണ് മൂല്യനിർണയത്തിനായി നൽകുന്നത്.

Kerala University Answer Index labeling PDP, NDF and Naxalite organizations as terrorist

TAGS :

Next Story