മുഴുവന്‍ സമയ വിദ്യാര്‍ഥിയായിരിക്കെ സ്വകാര്യ സ്‌കൂളില്‍ കായികാധ്യാപകനായി; എസ്എഫ്‌ഐ നേതാവിനെ പുറത്താക്കാന്‍ നിര്‍ദേശം
കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ നേതാവ് അല്‍ അമീനെ പുറത്താക്കാന്‍ കേരള സര്‍വകലാശാലയുടേതാണ് നിർദേശം

ആലപ്പുഴ: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ നേതാവ് അല്‍ അമീനെ പുറത്താക്കാന്‍ കേരള സര്‍വകലാശാലയുടെ നിര്‍ദേശം. സര്‍വകലാശാലയുടെ അസിസ്റ്റന്റ് രജിസ്ട്രാര്‍ കോളജ് പ്രിന്‍സിപ്പാലിനാണ് നിര്‍ദേശം നല്‍കിയത്.
കോളജില്‍ മുഴുവന്‍ സമയ വിദ്യാര്‍ഥിയായിരിക്കെ സ്വകാര്യ സ്‌കൂളില്‍ കായികാധ്യാപകനായി ജോലി ചെയ്ത് ചട്ടലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയ അല്‍ അമീനെതിരെ കെഎസ്‌യു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ എംഎസ്എഫ് രംഗത്തെത്തി. എസ്എഫ്‌ഐക്ക് മത്സരിക്കാന്‍ ആളെ കിട്ടുന്നില്ലെന്ന് എംഎസ്എഫ് ജനറല്‍ സെക്രട്ടറി സാഹിബ് മുഹമ്മദ് പറഞ്ഞു.
കായംകുളം എസ്എന്‍ ഇന്റര്‍നാഷണല്‍ മോഡല്‍ സ്‌കൂളിലെ അധ്യാപകനാണ് അല്‍ അമീന്‍. ഒരു സ്‌കൂള്‍ അധ്യാപകനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് എസ്എഫ്‌ഐയുടെ ഗതികേടാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലിയും അഡ്മിഷനും തരപ്പെടുത്തിയ പാരമ്പര്യമാണ് എസ്എഫ്‌ഐക്ക്. അതിനാല്‍ ഇത്തരം നീക്കങ്ങളില്‍ അത്ഭുതമില്ലെന്നും സാഹിബ് മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു.
Adjust Story Font
16

