കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ: യോഗം പിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് വിസി
സസ്പെൻഷൻ അതേ രീതിയിൽ നിലനിൽക്കുമെന്ന് ഡോ.സിസാ തോമസ് പറഞ്ഞു

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റും വൈസ് ചാൻസിലറും രണ്ടും രണ്ടുവഴിക്ക്. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു. യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് പ്രഖ്യാപിച്ച് വിസിയുടെ നാടകീയ നീക്കം.
സസ്പെൻഷൻ അതേ രീതിയിൽ നിലനിൽക്കുന്നുവെന്ന് താത്കാലിക വൈസ് ചാൻസിലർ ഡോ.സിസാ തോമസ് പറഞ്ഞു. താന്‍ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിന് ശേഷം നടന്നത് കുശലാന്വേഷണം. സസ്‌പെന്‍ഷന്‍ നടപടിയില്‍ ചര്‍ച്ച അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേർത്തു.
രജിസ്ട്രാർ കെ.എസ് അനിൽ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെന്ന് മിനുട്സിൽ രേഖപ്പെടുത്തി തീരുമാനം കോടതിയെ അറിയിക്കാനാണ് ഇടത് സിൻഡിക്കേറ്റ് നീക്കം. സീനിയർ അംഗം പ്രൊഫ. രാധാ മണിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇടത് അംഗങ്ങൾ നടപടികൾ പൂർത്തിയാക്കിയത്.
വാർത്ത കാണാം:
Adjust Story Font
16

