ഗവർണർ പങ്കെടുക്കുന്ന കേരള സർവകലാശാലാ സെനറ്റ് യോഗം ഇന്ന്
ഭാരതാംബ ചിത്രവും, ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രവും രാജ്ഭവനിൽ സ്ഥാപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം ഇന്നും തുടരും

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്. ഭാരതാംബ ചിത്രവും, ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രവും രാജ്ഭവനിൽ സ്ഥാപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം ഇന്നും തുടരും.
മഹാത്മാ ഗാന്ധിയുടെയും, അംബേദ്കറുടെയും ചിത്രം ഉയർത്തിയുള്ള പ്രതിഷേധമാകും എസ്എഫ്ഐ നടത്തുക. സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പും ഇന്ന് നടക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാകും പൊലീസ് ഒരുക്കുക
ഗവർണർ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗം ഇന്ന്. രാജ് ഭവനിലാണ് യോഗം നടക്കുക. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവ ഗവർണർ ഇതുവരെ ഒപ്പു വെച്ചിട്ടില്ല. ബിൽ രാഷ്ട്രപതിക്ക് അയക്കുമോ എന്ന കാര്യത്തിലും ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സർവകലാശാലകളുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ ചാൻസലർക്കെതിരായ ഹൈക്കോടതി വിധി നിലനിൽക്കെ ഇന്നു നടക്കുന്ന യോഗത്തിലെ ഗവർണറുടെ നിലപാട് നിർണായകമാകും.
Adjust Story Font
16

