കേരള സർവകലാശാലയിൽ വി സിയുടെ പ്രതികാരനടപടി; രജിസ്ട്രാറുടെ പി.എയെ നീക്കി
സെക്ഷൻ ഓഫീസർ വിനോദ് കുമാറിനും സ്ഥലം മാറ്റം

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ പി.എയെ നീക്കി വി സി മോഹനൻ കുന്നുമ്മൽ. രജിസ്ട്രാറുടെ പി.എ അൻവർ അലിയെ നീക്കി അസിസ്റ്റന്റ് രജിസ്ട്രാർ ജെ. എസ് സ്മിതയ്ക്ക് പകരം ചുമതല നൽകി.
സെക്ഷൻ ഓഫീസർ വിനോദ് കുമാറിനെയും സ്ഥലം മാറ്റി.മുൻ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ സർട്ടിഫിക്കറ്റുകളിൽ സീൽ പതിക്കാൻ വിസമ്മതിച്ചതാണ് വി സിയുടെ നടപടിക്ക് കാരണം.
കേരള സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ രജിസ്ട്രാറില്‍ നിന്ന് പിടിച്ചെടുക്കാനുള്ള വി സിയുടെ നിര്‍ദേശം സിന്‍ഡിക്കേറ്റ് നേരത്തെ തള്ളിയിരുന്നു. സീല്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
വി സി നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരല്ല ഔദ്യോഗിക സീല്‍ കൈവശം വെക്കേണ്ടത്. വി സിക്ക് ചുമതല നല്‍കാന്‍ അധികാരമില്ലെന്നാണ് സിന്‍ഡിക്കേറ്റെടുത്ത നിലപാട്. സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ പിടിച്ചെടുക്കാന്‍ വി സി മോഹനന്‍ കുന്നുമ്മല്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് രജിസ്ട്രാറുടെ പിഎ ആയിരുന്ന അൻവർ അലിയെ വി സി സ്ഥലം മാറ്റിയത്.
വിഡിയോ റിപ്പോര്‍ട്ട് കാണാം
Adjust Story Font
16

