സിദ്ധാർഥന്‍റെ മരണം ; മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് അമ്മ ഷീബ
പ്രതികൾ എസ്എഫ്ഐ ഭാരവാഹികളാണ്

വയനാട്: മുഖ്യമന്ത്രി തന്ന വാക്ക് പാലിച്ചില്ലെന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർഥന്‍റെ അമ്മ ഷീബ.. പ്രതികൾ എസ്എഫ്ഐ ഭാരവാഹികളാണ്. ഇവർക്ക് കുടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന സാഹചര്യമുണ്ടായി. പ്രതിപ്പട്ടികയിൽ വരാത്ത അക്ഷയ് എം.എം മണിയുടെ ആളാണെന്നും ഷീബ മീഡിയവണിനോട് പറഞ്ഞു.
ക്രൂര പീഡനത്തിനിരയായി സിദ്ധാർഥൻ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കേരളം ഏറെ ചർച്ച ചെയ്ത മരണത്തിന് ഒരു വർഷം തികയുമ്പോഴും കലാലയ പീഡനങ്ങൾ കുറവേതുമില്ലാതെ തുടരുകയാണ്. കോട്ടയത്തെ ക്രൂര റാഗിങ്ങിന്‍റെ ദൃശ്യങ്ങളാണ് ഒടുവിൽ ചർച്ചകളിൽ നിറയുന്നത്.
വയനാട് വെറ്റിനറി കോളേജിലെ ഈ ഹോസ്റ്റൽ കെട്ടിടത്തിൽ നടന്ന ആൾക്കൂട്ട വിചാരണയുടെയും ക്രൂര പീഡനത്തിന്റെയും ഇരയായാണ് 2024 ഫെബ്രുവരി 18ന് സിദ്ധാർഥനെന്ന സമർഥനായ വിദ്യാർത്ഥി ജീവിതമവസാനിപ്പിക്കുന്നത്. ഫെബ്രുവരി16ന് രാത്രി ഒമ്പത് മണി മുതല്‍ ആരംഭിച്ച ക്രൂര പീഡനവും ആൾക്കൂട്ട വിചാരണയും പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു. അർദ്ധ നഗ്നനാക്കി നിർത്തിയുള്ള മർദനത്തിന് കാഴ്ചക്കാരായതും ക്രൂര വിനോദത്തിന് കൂട്ട് നിന്നതും സഹപാഠികൾ. 18ന് ഉച്ചയോടെ കുളിമുറിയില്‍ പോയ സിദ്ധാര്‍ഥന്‍ പിന്നെ തിരിച്ചു വന്നില്ല.
ദേഹമാസകലം ഗുരുതരമുറിവേറ്റിരുന്ന സിദ്ധാർഥന്‍റെ ആമാശയത്തിൽ ഭക്ഷണത്തിൻ്റെയോ വെള്ളത്തിന്‍റെയോ കണികപോലും ഉണ്ടായിരുന്നില്ല എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 19 പ്രതികൾക്ക് സര്‍വകലാശാല മൂന്ന് വര്‍ഷം പഠനവിലേക്കേര്‍പ്പെടുത്തി. ഫെബ്രുവരി 28ന് ആദ്യം ആറ് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. മാര്‍ച്ച് 5ന് കോളേജ് ഡീനിനും അസിസ്റ്റന്‍റ് വാര്‍ഡനും സസ്പെന്‍ഷനും ലഭിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസില്‍ പക്ഷെ, സിദ്ധാർഥന്‍റെ മാതാപിതാക്കൾ ഇപ്പോഴും നീതിക്കായി കോടതി കയറി ഇറങ്ങുകയാണ്. ക്രിമിനൽ വിദ്യാർത്ഥികൾക്ക് രാഷ്ട്രീയപാർട്ടികൾ നൽകുന്ന പിന്തുണ അവസാനിപ്പിച്ചാൽ മാത്രം മതി കാമ്പസുകളിൽ നിന്ന് റാഗിങ് എന്നന്നേക്കുമായി ഇല്ലാതാക്കാമെന്ന് ഈ അച്ഛൻ കണ്ണീരോടെ പറയുന്നു
Adjust Story Font
16

