Quantcast

കെറ്റാമെലോൺ കേസ്; ഒരു മാസത്തിനിടെ എഡിസൺ കൈകാര്യം ചെയ്തത് എൻസിബി ഒരു വർഷം പിടികൂടുന്നതിൻറെ പത്തിരട്ടി ലഹരി

ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധമെന്നും എൻസിബി കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    3 July 2025 9:54 AM IST

കെറ്റാമെലോൺ കേസ്; ഒരു മാസത്തിനിടെ എഡിസൺ കൈകാര്യം ചെയ്തത് എൻസിബി ഒരു വർഷം പിടികൂടുന്നതിൻറെ പത്തിരട്ടി ലഹരി
X

കൊച്ചി: ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോൺ കേസിൽ പിടിയിലായ എഡിസൺ കൈകാര്യം ചെയ്തത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരുവർഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി. ഇടപാടുകൾക്ക് എഡിസൺ ഉപയോഗിച്ചത് എൻക്രിപ്റ്റഡ് കോഡുകളയാതിനാൽ ഇത് ഡീക്കോഡ് ചെയ്ത് എടുക്കാനുള്ള ശ്രമത്തിലാണ് എൻസിബി. ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധമെന്നും എൻസിബി കണ്ടെത്തി.

ഡോ. സിയൂസ് കാർട്ടലുമായി എഡിസണ് അടുത്ത ബന്ധമുണ്ടെന്നും ഈ കാർട്ടലിൽ നിന്നാണ് എഡിസണ് ആവശ്യമായ ലഹരി എത്തിച്ചു നൽകിയിരുന്നതെന്നും എൻസിബി നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി അന്താരാഷ്ട്ര ലഹരി സംഘവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. സിയൂസ് കാർട്ടലടക്കമുള്ള അന്താരാഷ്ട്ര ലഹരി സംഘങ്ങൾക്ക് ഇന്ത്യയിൽ ഔട്‌ലെറ്റുകൾ തുടങ്ങാനുള്ള സൗകര്യം ചെയ്തു നൽകാമെന്നും എഡിസൺ ഉറപ്പുനൽകിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ നടന്നുവരികയാണ്.

watch video:

TAGS :

Next Story