മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും

വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനം ഇന്ന്. 51 വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും.
ദുരന്തബാധിതരെ നാട് ഒന്നിച്ച് ചേർത്തുനിർത്തി. ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് 100 വീടുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കുന്നതിൽ ഉൾപ്പെടെ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും തറക്കല്ലിടലിനു ശേഷം വീട് നിർമാണം വേഗത്തിൽ പൂർത്തിയാക്കി. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് 11. 5 ഏക്കർ സ്ഥലത്താണ് മുസ്‌ലിം ലീഗിന്റെ വീടുകളുടെ നിർമാണം പൂർത്തിയായിരിക്കുന്നത്. മൂന്ന് ബെഡ്റൂം കിച്ചൻ ലിവിങ് രണ്ട് ബാത്റൂം ഉൾപ്പെടുന്നതാണ് മുസ്ലിം ലീഗിന്റെ വീട്. വീട് കിട്ടിയ ദുരന്തബാധിതരും സന്തോഷം പങ്കുവെച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാധിക്കലി ശിഹാബ് തങ്ങൾ വീടുകളുടെ താക്കോൽദാനം നിർവഹിക്കും. പ്രിയങ്ക ഗാന്ധി എംപി, മുസ്‌ലിം ലീഗ് സംസ്ഥാന ദേശീയ നേതാക്കളും, യുഡിഎഫിന്റെ നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. ബാക്കി വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കി മെയ് 31നകം ഗുണഭോക്താക്കൾക്ക് കൈമാറാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
Adjust Story Font
16

