സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; 27ന് സെക്രട്ടേറിയറ്റ് ധര്‍ണയും സത്യാഗ്രഹവും
പരിഹാരം കാണാമെന്ന് ഗവണ്‍മെന്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം കനപ്പിക്കാനുള്ള തീരുമാനം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരം കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്‌കരിച്ച് ജനുവരി 27ന് സത്യാഗ്രഹവും സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തും. ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
നേരത്തെ ഈ ആവശ്യങ്ങള്‍ ഉന്നയിപ്പിച്ചപ്പോള്‍ പരിഹാരം കാണാമെന്ന് ഗവണ്‍മെന്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം കനപ്പിക്കാനുള്ള തീരുമാനം. നിപ്പയുടെയും കോവിഡ് മഹാമാരിയുടെയും കാലഘട്ടത്തില്‍ പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ പരിഹരിക്കാതെ വഞ്ചിക്കുകയെന്നത് അപലപനീയമാണെന്നും ഗുരുതര അനീതിയാണെന്നും കെജിഎംസിടിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Adjust Story Font
16

