Quantcast

പ്രകോപന മുദ്രാവാക്യക്കേസില്‍ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറിനെ കസ്റ്റഡിയിലെടുത്തു

ജനാധിപത്യത്തോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ് പൊലീസ് നടപടിയെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ

MediaOne Logo

Web Desk

  • Updated:

    2022-06-04 14:25:54.0

Published:

4 Jun 2022 12:08 PM GMT

പ്രകോപന മുദ്രാവാക്യക്കേസില്‍ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറിനെ കസ്റ്റഡിയിലെടുത്തു
X

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ നടന്ന കുട്ടിയുടെ പ്രകോപന മുദ്രാവാക്യക്കേസിലാണ് നടപടി.

ആലപ്പുഴ സൗത്ത് പൊലീസ് ഉച്ചയ്ക്ക് കാഞ്ഞിരമറ്റത്തെത്തിയാണ് നാസറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടി. നേരത്തെ, ഇതേ കേസിൽ സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങളെ അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാൻഡിലാകുകയും ചെയ്തിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയുടെ പ്രകോപന മുദ്രാവാക്യക്കേസിൽ സംഘാടകർക്കെതിരെ കേസെടുക്കാൻ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതി അടക്കമുള്ളർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. പ്രകോപന മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 25ഓളം പ്രവർത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രണ്ടുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

അതേസമയം, കെ.എച്ച് നാസറിന്റെ കസ്റ്റഡിയിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രതിഷേധിച്ചു. സംഘടനയെ വേട്ടയാടാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കങ്ങൾക്കനുസരിച്ച് സി.പി.എം നിയന്ത്രിക്കുന്ന കേരള പോലിസ് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഈ നീക്കം അപകടകരമാണ്. ജനാധിപത്യത്തോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണിതെന്നും അബ്ദുൽ സത്താർ ചൂണ്ടിക്കാട്ടി.

Summary: Popular Front Kerala state treasurer KH Nazar in police custody in the provocative slogan case

TAGS :

Next Story