Quantcast

സി.പി.എം ക്രൂരതകൾ മറക്കില്ല; ലീഗിൽ ആർക്കും മുന്നണി വിടാൻ താൽപര്യമില്ല: കെ.എം ഷാജി

സി.പി.എം ചെയ്ത ക്രൂരതകൾ അത്രയെളുപ്പം മറക്കാൻ ലീഗിനാവില്ല. രാഷ്ട്രീയ താൽപര്യത്തിനായി മതവിഭാഗങ്ങളെ അകറ്റാനുള്ള നീക്കം ശരിയല്ലെന്നും ഷാജി ഓർമിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    12 Dec 2022 1:20 AM GMT

സി.പി.എം ക്രൂരതകൾ മറക്കില്ല; ലീഗിൽ ആർക്കും മുന്നണി വിടാൻ താൽപര്യമില്ല: കെ.എം ഷാജി
X

ദുബൈ: മുസ്‌ലിം ലീഗ് യു.ഡി.എഫ് വിടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സി.പി.എമ്മിന് ലീഗിനെ എങ്ങനെ വേണമെങ്കിലും വിലയിരുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിടുന്ന കാര്യം ചർച്ച ചെയ്യേണ്ട ഒരു രാഷ്ട്രീയ സാഹചര്യവും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും കെ.എം ഷാജി വ്യക്തമാക്കി.

ലീഗിന് മതേതര, വർഗീയ സർട്ടിഫിക്കറ്റ് നൽകാനുള്ള സി.പി.എം നീക്കത്തെയും ഷാജി വിമർശിച്ചു. സി.പി.എം ചെയ്ത ക്രൂരതകൾ അത്രയെളുപ്പം മറക്കാൻ ലീഗിനാവില്ല. രാഷ്ട്രീയ താൽപര്യത്തിനായി മതവിഭാഗങ്ങളെ അകറ്റാനുള്ള നീക്കം ശരിയല്ലെന്നും ഷാജി ഓർമിപ്പിച്ചു. ദുബൈയിൽ കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സി.പി.എമ്മിനെ രൂക്ഷമായി വിമർശിക്കാനും ഷാജി മറന്നില്ല.

മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ലീഗ്-സി.പി.എം ബന്ധം വീണ്ടും ചർച്ചയായത്. അതേസമയം തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ വീണ്ടും രംഗത്തെത്തി. ഗവർണർ വിഷയത്തിലും മന്ത്രി അബ്ദുറഹ്മാന്റെ വിഷയത്തിലും ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. ശരിയായ നിലപാടെടുക്കുമ്പോൾ അതിനെ പ്രശംസിക്കും. അതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

TAGS :

Next Story