Quantcast

ഇടതുപക്ഷത്ത് വിവരമുള്ള ഏക മനുഷ്യൻ ഇ.പി ജയരാജനാണ്; അതുകൊണ്ടാണ് സി.പി.എം ജാഥയിൽ പങ്കെടുക്കാത്തത്: കെ.എം ഷാജി

ആളില്ലാത്തതുകൊണ്ട് ദഫ്മുട്ടും കോൽക്കളിയുമെല്ലാം നടത്തി ആളെക്കൂട്ടാൻ ശ്രമിക്കുകയാണ്. കുത്ത് റാത്തീബല്ലാത്ത എല്ലാം ഇന്നലെ നടന്ന ജാഥയിലുണ്ടെന്ന് ഷാജി പരിഹസിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-02-23 10:48:19.0

Published:

23 Feb 2023 9:49 AM GMT

KM Shaji about cpm Jadha, KM Shaji speech
X

KM Shaji

കോഴിക്കോട്: ഇടതുപക്ഷത്ത് വിവരമുള്ള ഏക മനുഷ്യൻ ഇ.പി ജയരാജനാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. അതുകൊണ്ടാണ് എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ അദ്ദേഹം പങ്കെടുക്കാത്തത്. അദ്ദേഹത്തെ പലപ്പോഴും ട്രോളാറുണ്ട്. പക്ഷെ എൽ.ഡി.എഫ് കൺവീനറായിട്ട് പോലും ഇതുവരെ ജാഥയിൽ പങ്കെടുത്തിട്ടില്ല. മനുഷ്യൻമാർക്കിടയിൽ ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ രീതി അദ്ദേഹത്തിന്റെ ജീവിതത്തിലും ഭാഷയിലുമുണ്ട്. ഇതുപോലുള്ള ഒരു ഭരണത്തെ കുറിച്ച് എങ്ങനെയാണ് ജനങ്ങളോട് പറയുക എന്ന് കരുതിയാണ് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നും ഷാജി പറഞ്ഞു. യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളില്ലാത്തതുകൊണ്ട് ദഫ്മുട്ടും കോൽക്കളിയുമെല്ലാം നടത്തി ആളെക്കൂട്ടാൻ ശ്രമിക്കുകയാണ്. കുത്ത് റാത്തീബല്ലാത്ത എല്ലാം ഇന്നലെ നടന്ന ജാഥയിലുണ്ട്. ഒരു ജനകീയ സമരത്തിന്റെ അവസ്ഥയാണിത്. യൂത്ത് ലീഗ് എത്ര രൂക്ഷമായി സമരം നടത്തിയാലും അതിനൊരു ജനകീയ മുഖമുണ്ട്. അതിനെയാണ് പൊലീസിനെ ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത്. എല്ലാത്തിനും നികുതി കൂട്ടി. ഇനി ജലപീരങ്കിയിൽ ഉപയോഗിക്കാൻ പോലും വെള്ളം കിട്ടാതാവുമെന്നും ഷാജി പറഞ്ഞു.

TAGS :

Next Story