KMSCL ന്റെ കോഴിക്കോട് ഗോഡൗണ്‍ പത്തുവര്‍ഷമായി വാടകക്കെട്ടിടത്തില്‍; ഇതുവരെ 7 കോടിയിലധികം വാടക നല്‍കി
ഒരു മാസം രണ്ട് ലക്ഷത്തോളം രൂപയാണ് വാഹന വാടക ഇനത്തില്‍ മാത്രം ചിലവാകുന്നത്

കോഴിക്കോട്: നഗരത്തില് നിന്ന് 30 കിലോ മീറ്റര്‍ അകലെ 10 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കോഴിക്കോട്ടെ മരുന്നുസംഭരണ കേന്ദ്രം.
കോഴിക്കോട്ടെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഭരണശാലയാണ് ഇത്. മെഡിക്കല്‍ കോളജും ബീച്ച് ആശുപത്രിയും സ്ഥിതിചെയ്യുന്നത കോഴിക്കോട് നഗരത്തില് നിന്ന് 30 അകലെ നടുവണ്ണൂരിന് സമീപമുള്ള കരുവണ്ണൂരിലാണ് ഈ സംഭരണ കേന്ദ്രം.
സംഭരണ കേന്ദ്രത്തില്‍ നിന്ന് ഏറ്റവൂം കൂടുതല്‍ മരുന്നു പോകുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ്. ദിവസവും രണ്ട് ലോഡ് മരുന്നുകള്‍ പോകേണ്ടത് 40 കിലോമീറ്റര്‍ താണ്ടിയും. ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി തുടങ്ങി മരുന്നുവിതരണ കൂടുതലള്ള സ്ഥലങ്ങളെയും 30 കിലോമീറ്റര്‍ അകലെയാണ്.
ഒരു മാസം രണ്ട് ലക്ഷത്തോളം രൂപയാണ് വാഹന വാടക ഇനത്തില്‍ ചിലവാകുന്നത്. ഇത്രയും ദൂരെ സ്ഥിതി ചെയ്യുന്ന കെട്ടിട കോര്‍പറേഷന്റെ സ്വന്തമല്ല. വാടക കെട്ടിടമാണെന്നതാണ് മറ്റൊരു കൗതുകം.
പ്രതിമാസം 6 ലക്ഷം രൂപ നിരക്കില്‍ 10 വര്‍ഷമായി ഈ കെട്ടിടത്തിന് വാടക നല്കി വരികയാണ്. വാടക ഇനത്തില്‍ മാത്രം മെഡിക്കല് സര്‍വീസ് കോര്‍പറേഷന് ചിലവായത് 7 കോടി രൂപയിലധികമാണ്.
സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ വേണ്ട് 5 കോടി രൂപയെന്നാണ് കോര്‍പേറന്ഷറെ തന്നെ കണക്ക് അതായത്. സ്വന്തം കെട്ടിടം കെട്ടാനുള്ള തുകയിലധികം ഇപ്പോള്‍ തന്നെ ചിലവഴിച്ചിട്ടുണ്ടെന്നര്‍ഥം.
വാടക കെട്ടിടം മാറ്റി സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതി നല്കിയിട്ട് വര്‍ഷങ്ങളായി. ആദ്യം ചേവായൂരും പിന്നീട് മെഡിക്കല് കോളജിലും ഭൂമി ലഭ്യമാക്കുമെന്ന് നിയമസഭയിലടക്കം വ്യക്തമാക്കിയെങ്കിലും ഇതുവരെ നടപടിയൊന്നും മുന്നോട്ടു പോയിട്ടില്ല
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കെ എം എസ് സി എല് ഗോഡൌണിനായി പുതിയ കെട്ടിടം പണി തുടങ്ങിയെങ്കിലും കോഴിക്കോട് മാത്രം നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.
ലക്ഷങ്ങള്‍ ചിലവാക്കിയും അസൌകര്യത്തോടെയും ഇപ്പോഴും ഈ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്തിനെന്ന് മറുപടി പറയേണ്ടത് കെ എം എസ് എസി എല്ലും ആരോഗ്യവകുപ്പുമാണ്.
Adjust Story Font
16

