Quantcast

മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ് മുദ്രാവാക്യം: കെ.എൻ ബാലഗോപാൽ

ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണ്. അത് തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ

MediaOne Logo

Web Desk

  • Updated:

    2026-01-29 04:21:43.0

Published:

29 Jan 2026 9:42 AM IST

മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ് മുദ്രാവാക്യം: കെ.എൻ ബാലഗോപാൽ
X

തിരുവനന്തപുരം: മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നമെന്നതാണ് സർക്കാരിനെ നയിക്കുന്നതെന്നും കെ.എൻ ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.

കൂടാതെ, സംസ്ഥാന ബജറ്റ് അവതരണത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ധനമന്ത്രി. ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണ്. അത് തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം അനുവദിക്കുന്ന വിഹിതം വാങ്ങി സംസ്ഥാനം തലകുനിച്ച് നിൽക്കേണ്ടി വരുന്നു. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ബജറ്റ് പ്രസംഗത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും കെ.എൻ ബാലഗോപാൽ.

ജിഎസ്ടി പരിഷ്‌കരണത്തിലൂടെ കേരളത്തിന് 8000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കാര്യം കമ്മീഷൻ ശിപാർശകൾ കൃത്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയുമുണ്ടെന്നും കേന്ദ്രം വായ്പ വെട്ടിക്കുറച്ചത് ഇരുട്ടടിയായെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

നികുതിയേതര വരുമാനത്തിലുണ്ടായ വർധനവിൽ നികുതിദായകർക്ക് മന്ത്രി നന്ദി പ്രകടിപ്പിച്ചു. തനത് നികുതി നികുതിയേര വരുമാനം വർധിച്ചു. ഇതിലൂടെയാണ് കേന്ദ്രത്തിന്റെ അവഗണന ഉണ്ടായപ്പോഴും പിടിച്ചുനിന്നത്. ഇതാണ് ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ്. വികസന ചെലവുകളുടെ കാര്യത്തിൽ ഒരു വെട്ടിക്കുറവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story