ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിനെ ധനമന്ത്രി സന്ദർശിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ആരോഗ്യമന്ത്രി ചികിത്സയിൽ കഴിയുന്നത്.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ ധനമന്ത്രി കെ.എൻ ബാലഗോപാൽ സന്ദർശിച്ചു. വീണാ ജോർജിനെ കണ്ട് മടങ്ങിയ ധനമന്ത്രിയുമായി ബിജെപി പ്രവർത്തകർ തർക്കിച്ചു. ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.
രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചതിൽ മന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം മെഡിക്കൽ കോളജ് സന്ദർശിച്ചെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
Adjust Story Font
16

