Quantcast

കെട്ടിടനിര്‍മാണത്തില്‍ അഴിമതി; കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം

ചർച്ച വേണമെന്ന ആവശ്യം മേയർ തള്ളിയതോടെ പ്രതിപക്ഷ കൗൺസിലർമാർ ചേംബറിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-10-22 12:15:18.0

Published:

22 Oct 2021 5:18 PM IST

കെട്ടിടനിര്‍മാണത്തില്‍ അഴിമതി; കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം
X

കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. കോർപറേഷൻ്റെ പുതിയ കെട്ടിട നിർമാണത്തിൽ അഴിമതി ഉന്നയിച്ചാണ് പ്രതിഷേധം. കൊച്ചി മറൈൻ ഡ്രൈവിൽ കോർപ്പറേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലിരിക്കെ ഇനിയും നിർമാണത്തിന് 40 കോടി വേണമെന്ന മേയറുടെ പ്രസ്താവനയാണ് പ്രധിഷേധത്തിലേക്ക് നയിച്ചത്.

നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം മേയർ തള്ളിയതോടെ പ്രതിപക്ഷ കൗൺസിലർമാർ ചേംബറിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

TAGS :

Next Story