Quantcast

പോക്‌സോ കേസ്: റോയ് വയലാറ്റിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രതിയെ നമ്പർ 18 ഹോട്ടലിൽ എത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കി

MediaOne Logo

Web Desk

  • Updated:

    2022-03-13 11:11:51.0

Published:

13 March 2022 8:57 AM GMT

പോക്‌സോ കേസ്: റോയ് വയലാറ്റിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി
X

പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നമ്പർ 18 ഹോട്ടലിൽ എത്തിച്ചു ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയതോടെ നാളെ കോടതിയിൽ ഹാജരാക്കും. മൂന്നാം പ്രതി അഞ്ജലിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അതേസമയം, സൈജു തങ്കച്ചന് വേണ്ടി തെരച്ചിൽ തുടരുകയാണ്.

പൊലീസിന് മുന്നിൽ ഇന്നാണ് റോയ് വയലാറ്റ് കീഴടങ്ങിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചില്ല. തുടർന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിനായി പൊലീസ് ഇന്നലെ റോയിയുടെ വസതിയിലും സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് റോയ് വയലാറ്റിൽ സ്വമേധയാ കീഴടങ്ങിയിരിക്കുന്നത്. കൊച്ചി പോലീസ് കമ്മിഷണർക്ക് കീഴിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.



Kochi DCP, VU Kuriakose says arrest of Roy Violatil, owner of No. 18 hotel in Pocso case will be registered soon.

TAGS :

Next Story