ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ ആയിട്ടും പ്രവർത്തന സജ്ജമാകാതെ കൊച്ചി ഫുഡ് സ്ട്രീറ്റ് പദ്ധതി
വലിയ ടെൻഡർ തുകയാണ് വ്യാപാരികൾ കടമുറികൾ ഏറ്റെടുക്കാത്തതിന് പ്രധാന കാരണം

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞു നാലുമാസം ആയിട്ടും പ്രവർത്തന സജ്ജമാകാതെ കൊച്ചി ഫുഡ് സ്ട്രീറ്റ് പദ്ധതി. ഇപ്പോഴും 13 കടകൾ ഒഴിഞ്ഞു കിടക്കുകയാണ്. വലിയ ടെൻഡർ തുകയാണ് വ്യാപാരികൾ കടമുറികൾ ഏറ്റെടുക്കാത്തതിന് പ്രധാന കാരണം. ടെൻഡർ നടപടികളും വൈകുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ 27നാണ് മന്ത്രി വീണ ജോർജ് കൊച്ചിയിലെ ഫുഡ് സ്ട്രീറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പനമ്പള്ളി നഗറിലെ കസ്തൂർബാ നഗറിലാണ് 20 കടകൾ ഉൾക്കൊള്ളുന്ന ഫുഡ് സ്ട്രീറ്റ് ഒരുക്കിയത്. ഓരോ കടകകളിലും വ്യത്യസ്തമായ വിഭങ്ങൾ വിളമ്പുക എന്നതായിരുന്നു ആശയം . എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം ആയിട്ടും ഏഴ് കടകൾ മാത്രമാണ് വ്യാപാരികൾ ഏറ്റെടുത്തത്. അതിൽ രണ്ട് കടകൾ മാത്രമാണ് പ്രവർത്തനക്ഷമമായത്. വ്യാപാരികൾ വരാതായതോടെ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നത് വരെ വാടക ഒഴിവാക്കിയെങ്കിലും ഇന്നും കടമുറികൾ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല.
കൊച്ചി കോർപ്പറേഷൻ, ദേശീയ ആരോഗ്യ ദൗത്യമിഷൻ എന്നിവയുടെ സഹകരണത്തോടെ ജിസിഡിഎ ആണ് പദ്ധതി നടപ്പിലാക്കിയത്. തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള ഉദ്ഘാടനമെന്ന ആക്ഷേപവും ഉയരുകയാണ്. എട്ട് കടകൾ ജനറൽ വിഭാഗത്തിനും ആറ് കടകൾ വനിതകൾക്കും രണ്ടെണ്ണം പട്ടികജാതി വിഭാഗത്തിനും ട്രാൻസ് ജെൻഡർ, ഭിന്നശേഷിക്കാർക്കും ഓരോ കടകളുമാണ് സംവരണം ചെയ്തത്. ഷോപ്പിംഗ് മാളുകളിലെ ഫുഡ് ഏരിയയുടെ തെരുവ് പതിപ്പായാണ് ഫുഡ് സ്ട്രീറ്റ് വിഭാവനം ചെയ്തത്.
Adjust Story Font
16

