Quantcast

മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി കൊച്ചി മെട്രോ

ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും

MediaOne Logo
മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി കൊച്ചി മെട്രോ
X

കൊച്ചി: മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിലവിൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. ടിക്കറ്റിങ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള 10 ശതമാനത്തിനു പുറമേ അധികമായി അഞ്ച് ശതമാനം കൂടി അനുവദിച്ച് മൊത്തം 15 ശതമാനം ഡിസ്‌കൌണ്ട് മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് ലഭ്യമാക്കും. ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും.

ക്യാമറ അടിസ്ഥാനമാക്കിയ ക്യൂആർ സ്‌കാനിംഗ് സംവിധാനത്തിലേക്ക് പ്രവേശന ഗേറ്റുകൾ നവീകരിച്ചതോടെ മൊബൈൽ ക്യൂആർ ടിക്കറ്റുകളുടെ സ്‌കാനിംഗ് ഇപ്പോൾ കൂടുതൽ സുതാര്യവും തടസരഹിതവുമായിരിക്കുകയാണ്. നിലവിൽ കൊച്ചി മെട്രോയുടെ മൊത്തം ടിക്കറ്റ് വിൽപ്പനയുടെ 34 ശതമാനം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ്.

TAGS :

Next Story